കോ​വി​ഡ് കൂ​ടി; ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വീ​ണ്ടും സ്കൂ​ളു​ക​ൾ അ​ട​ച്ചു
Friday, May 29, 2020 4:59 PM IST
സി​യൂ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ അ​ട​ച്ചു. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ന്ന​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ​യാ​ണ് ഇ​രു​നൂ​റോ​ളം സ്കൂ​ളു​ക​ൾ അ​ട​യ്ക്കേ​ണ്ടി​വ​ന്ന​ത്.

ബു​ഷി​യോ​ണി​ലെ സ്കൂ​ളു​ക​ളാ​ണ് അ​ട​ച്ച​ത്. ഇ​വി​ടെ 251 സ്കൂ​ളു​ക​ൾ അ​ട​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച 79 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ‌ അ​ട​ച്ച​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 11,402 ആ​യി. ബു​ഷി​യോ​ണി​ലെ വെ​യ​ർ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ അ​ട​ച്ച​ത്. വെ​യ​ർ​ഹൗ​സ് ഉ​ട​മ​ക​ൾ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സീ​യൂ​ളി​ലെ 117 സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടി​വ​ച്ചു. സീ​യൂ​ളി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ബു​ഷി​യോ​ണി​ലെ വെ​യ​ർ​ഹൗ​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.