ബെ​വ് ക്യൂ ​ആ​പ്പ് പ​ണി​മു​ട​ക്കി​ൽ ത​ന്നെ; പ്ര​തി​ക​രി​ക്കാ​തെ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ്
Friday, May 29, 2020 5:25 PM IST
തി​രു​വ​ന​ന്ത​പു​രം: ബെ​വ് ക്യൂ ​പ​ണി​മു​ട​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​മി​ല്ലാ​തെ ആ​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ്. ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ് ബെ​വ് ക്യൂ ​ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​രു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ഇ​ട്ടി​രു​ന്ന പോ​സ്റ്റു​ക​ൾ ഇ​പ്പോ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി.

കൊ​ച്ചി ഇ​ള​ങ്കു​ളം ചെ​ല​വ​ന്നൂ​ർ റോ​ഡി​ലെ ഓ​ഫീ​സ് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​ഫീ​സി​ൽ ഏ​താ​നും ജോ​ലി​ക്കാ​ർ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ക​ന്പ​നി ഉ​ട​മ​ക​ളാ​രും സ്ഥ​ല​ത്തി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശ​മു​ള്ള​താ​യും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ പ്ര​തി​ക​രി​ച്ചു.

രാ​വി​ലെ മ​ദ്യം ബു​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച പ​ല​ർ​ക്കും ഒ​ടി​പി കി​ട്ടു​ക​യോ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നോ പ​റ്റി​യി​ല്ല. പു​ല​ർ​ച്ചെ 3.35 മു​ത​ൽ ഒ​ന്പ​തു വ​രെ​യു​ള്ള സ​മ​യ​ത്തേ ബു​ക്കിം​ഗ് ന​ട​ത്താ​നാ​വൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഒ​ന്പ​തു മ​ണി​ക്കു​ശേ​ഷം ബു​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കു ല​ഭി​ച്ച​ത്.

ഇ-​ടോ​ക്ക​ണ്‍ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് ബാ​റു​ക​ളി​ലും ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ളി​ലും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വേ​ണ്ട​ത്ര പ​രി​ച​യം ഇ​ല്ലാ​ത്ത ക​ന്പ​നി​യെ ഏ​ൽ​പ്പി​ച്ച​താ​ണ് ബെ​വ് ക്യൂ ​ആ​പ്പ് ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഐ​ടി വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.