സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി
Friday, May 29, 2020 7:17 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ‌ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​രു​ന്ന​ത് കേ​ര​ള​ത്തി​ൽ കു​റ​വാ​ണെ​ന്ന് ക​ണ​ക്കു​ക​ളി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ക​ണ​ക്കു​ക​ൾ​വ​ച്ചു ത​ന്നെ​യാ​ണ് സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലാ​യെ​ന്ന് ത​റ​പ്പി​ച്ചു പ​റ​യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച മു​ത​ൽ‌ ഇ​ന്ന് വ​രെ 355 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 27 പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്. മെ​യ് 10 മു​ത​ൽ 23 വ​രെ ഉ​ണ്ടാ​യ 289 പു​തി​യ കേ​സു​ക​ളി​ൽ 38 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

മെ​യ് 10 മു​ത​ൽ ഉ​ണ്ടാ​യ 644 കേ​സു​ക​ളി​ൽ 65 പേ​ർ​ക്ക് രോ​ഗം സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ പി​ടി​പെ​ട്ടു. ആ​കെ കേ​സു​ക​ളി​ൽ‌ 10.09 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത് കാ​ണി​ക്കു​ന്ന​ത് സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലാ എ​ന്ന് ത​ന്നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത മ​ന​സി​ലാ​ക്കാ​ന്‍ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന് ഓ​ഗ്‌​മെ​ന്‍റ​ഡ് ടെ​സ്റ്റ് ന​ട​ത്തി. ഏ​പ്രി​ല്‍ 26 ന് 3128 ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.

ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും സ​മൂ​ഹ അ​ടു​ക്ക​ള ജീ​വ​ന​ക്കാ​ര്‍, പോ​ലീ​സ്, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, റേ​ഷ​ന്‍ ക​ട ജീ​വ​ന​ക്കാ​ര്‍, പ​ഴം പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​ര്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ ക​ച്ച​വ​ട​ക്കാ​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.

നാ​ല് പേ​ര്‍​ക്കാ​ണ് സെ​ന്‍റി​ന​ല്‍ സ​ര്‍​വെ​യ്‌​ല​ന്‍​സി​ല്‍ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഓ​ഗ്‌​മെ​ന്‍റ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് പേ​ര്‍​ക്കും തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളി​ല്‍ 29 പേ​ര്‍​ക്ക് പൂ​ള്‍​ഡ് പ​രി​ശോ​ധ​ന​യി​ലും ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് സ​മൂ​ഹ​വ്യാ​പ​നം ഇ​ല്ലെ​ന്ന് ത​ന്നെ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.