കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത് 28 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്
Friday, May 29, 2020 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് രോ​ഗ​ബാ​ധ​യേ​റ്റ​ത് 28 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്. ഇ​വ​രി​ൽ രോ​ഗി പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രും പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​വ​ർ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രാ​ണ്. കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലെ കൃ​ത്യ​ത​യും ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വു​മാ​ണ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ന​ട​ക്കം സ​ഹാ​യി​ച്ച​ത്. സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.