പ​നി രോ​ഗ​ങ്ങ​ളി​ൽ ഇ​നി കോ​വി​ഡും; ഫീ​വ​ര്‍ പ്രോ​ട്ടോ​കോ​ള്‍ പു​തു​ക്കു​ന്നു
Friday, May 29, 2020 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: പ​നി പ്ര​ധാ​ന ല​ക്ഷ​ണ​മാ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​വി​ഡ് കൂ​ടി ചേ​ര്‍​ത്ത് ഫീ​വ​ര്‍ പ്രോ​ട്ടോ​കോ​ള്‍ പു​തു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​നി​ക്ക് ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക ഇ​ട​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ വേ​ർ​തി​രി​ക്കും. ഇ​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. പ്ര​ത്യേ​ക​മാ​യി ഇ​വ​രെ ചി​കി​ത്സി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ഴ​ക്കാ​ല പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് കോ​വി​ഡ് കാ​ല​ത്ത് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം വ​ന്നി​ട്ടു​ണ്ട്. പ​നി പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​മാ​യി​ട്ടു​ള്ള ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, എ​ച്ച് 1 എ​ന്‍ 1 എ​ന്നീ പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ക​രു​ത​ലും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.