കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡി​ല്ലാ​ത്ത​വ​രു​ടെ വാ​യ്പാ തി​രി​ച്ച​ട​വി​ന് വീ​ണ്ടും സ​മ​യം തേ​ടി
Friday, May 29, 2020 8:41 PM IST
തി​രു​വ​ന​ന്ത​പു​രം: കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡി​ല്ലാ​ത്ത​വ​ർ എ​ടു​ത്ത കാ​ർ​ഷി​ക വാ​യ്പ​യു​ടെ തി​രി​ച്ച​ട​വി​ന് ആ​ഗ​സ്റ്റ് 31 വ​രെ സ​മ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര​സി​ങ് ടൊ​മാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് ലോ​ക്ക്ഡൗ​ണ്‍ ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ണ്‍ 30 വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മാ​ർ​ച്ചി​ൽ സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ത് പ​രി​ഗ​ണി​ച്ച് മേ​യ് 30 വ​രെ കാ​ലാ​വ​ധി നീ​ട്ടി. എ​ന്നാ​ൽ, കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

സ്വ​ർ​ണം പ​ണ​യം​വ​ച്ചും മ​റ്റും കൃ​ഷി​വാ​യ്പ എ​ടു​ത്ത ധാ​രാ​ളം പേ​ർ ഇ​തു​കാ​ര​ണം കൂ​ടി​യ പ​ലി​ശ ന​ൽ​കേ​ണ്ടി​വ​രും. അ​തു​കൊ​ണ്ടാ​ണ് കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രു​ടെ വാ​യ്പാ തി​രി​ച്ച​ട​വി​ന് ഓ​ഗ​സ്റ്റ് 31 വ​രെ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.