ഇ​ടു​ക്കി​യി​ലെ പാം​ബ്ല, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
Friday, May 29, 2020 9:00 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ലോ​വ​ർ പെ​രി​യാ​ർ (പാം​ബ്ല), ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഓ​രോ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്നു. 10 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും.

വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തും വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കാ​നു​ള്ള സാ​ഹ​ച​ര്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. പെ​രി​യാ​റി​ന്‍റെ​യും മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ നി​ല​വി​ൽ തു​റ​ന്നി​ട്ടു​ണ്ട്. മൂ​ന്നു ഷ​ട്ട​റു​ക​ൾ ഒ​രു മീ​റ്റ​ർ വീ​ത​വും ഒ​രു ഷ​ട്ട​ർ അ​ര​മീ​റ്റ​റു​മാ​ണ് തു​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.