പാ​സും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യ​വി​ൽ​പ്പ​ന; കോ​ട്ട​യ​ത്ത് ബാ​ർ ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി
Friday, May 29, 2020 9:00 PM IST
കോ​ട്ട​യം: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ങ്ങ​ൾ ലം​ഘി​ച്ച് പാ​സും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ഞ്ജ​ലി പാ​ർ​ക്ക് ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി. അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ഞ്ജ​ലി പാ​ർ​ക്ക് അ​ട​ച്ചു പൂ​ട്ടി​യ​ത്. ഹോ​ട്ട​ലി​നെ​തി​രെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

മ​ദ്യ​ശാ​ല​ക​ൾ വ​ഴി​യു​ള്ള വി​ൽ​പ്പ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ത​ന്നെ അ​ഞ്ജ​ലി പാ​ർ​ക്ക് ഹോ​ട്ട​ലി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പാ​സി​ല്ലാ​ത്ത​വ​ർ​ക്കു മ​ദ്യം വി​ൽ​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

വെ​ർ​ച്വ​ൽ ക്യൂ​വും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ​തി​നെ തു​ട​ർ​ന്ന് അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സൂ​ര്യ ഹോ​ട്ട​ലി​ലെ ബാ​റും എ​ക്സൈ​സ് അ​ട​പ്പി​ച്ചി​രു​ന്നു. മ​ദ്യ​വി​ൽ​പ്പ​ന പു​ന​രാ​രം​ഭി​ച്ച വ്യാ​ഴാ​ഴ്ച ബാ​റി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​ദ്യ വി​ൽ​പ്പ​ന ലൈ​സ​ൻ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​നാ​ണ് കേ​സ്. ബാ​റി​നു മു​ൻ​പി​ൽ വ​ൻ ജ​ന​ക്കൂ​ട്ടം ഒ​ത്തു​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പോ​ലീ​സെ​ത്തി ഇ​വ​രെ നീ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.