മ​ഹാ​മാ​രി​യി​ൽ മ​ഹാ​രാ​ഷ്ട്ര; ഇ​ന്ന് മാ​ത്രം 2,682 പു​തി​യ കോവിഡ് കേ​സു​ക​ൾ
Friday, May 29, 2020 11:18 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച 2,682 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന് 116 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു ശേ​ഷം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ര​യ​ധി​കം വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത് ഇ​ന്നാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 62,228 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 2,098 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത് മും​ബൈ ആ​ണ്. ഇ​വി​ടെ ഇ​ന്ന് മാ​ത്രം 1,147 കേ​സു​ക​ളും 38 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മും​ബൈ​യി​ൽ ആ​കെ 36,932 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,173 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.