ഗ്രീ​സി​ലെ ടൂ​റി​സം മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; 29 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശി​ക്കാം
Saturday, May 30, 2020 7:37 AM IST
ആ​ഥൻ​സ്: കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ർ​ന്ന് സ​ന്പൂ​ർ​ണ​മാ​യി അ​ട​ച്ച ഗ്രീ​സി​ൽ രോ​ഗ​ബാ​ധ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്നു. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ലാ​ണ് പു​തു​താ​യി ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. 29 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​യാ​ത്രി​ക​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു.

ജൂ​ണ്‍ 15 മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഗ്രീ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ജ​ർ​മ​നി, ഓ​സ്ട്രി​യ, ഡെന്മാ​ർ​ക്ക്, ഫി​ൻ​ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, കോ​വി​ഡ് ബാ​ധ പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്പെ​യി​ൻ, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഒ​ന്നും ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ജൂ​ലൈ ഒ​ന്നി​നു ശേ​ഷം പ​ട്ടി​ക ഒ​ന്നു കൂ​ടി പു​തു​ക്കു​മെ​ന്നും അ​തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് ഗ്രീ​സി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.