നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്പ​ന
Saturday, May 30, 2020 4:43 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി മ​ദ്യ​വി​ല്പ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ട്ടു​മി​ക്ക ബാ​റു​ക​ളി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ നീ​ണ്ട ക്യൂ ​ദൃ​ശ്യ​മാ​ണ്. നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സോ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലി​ല്ല.

ബെ​വ്കോ ആ​പ്പ് ത​ക​രാ​റി​ലാ​യ​താ​ണ് മ​ദ്യ​വി​ല്പ​ന ത​കി​ടം​മ​റി​യാ​ൻ പ്ര​ധാ​ന കാ​ര​ണം. മ​ദ്യ​വി​ല്പ​ന തു​ട​ങ്ങി മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ടൈം ​സ്ലോ​ട്ട് ല​ഭി​ക്കു​ന്ന​വ​രു​ടെ ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​ൻ സം​വി​ധാ​ന​മാ​യി​ട്ടി​ല്ല.

ആ​പ്പ് വ​ഴി ബു​ക്ക് ചെ​യ്ത​വ​രു​ടെ പ​ട്ടി​ക മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യാ​ണ് ഇ​ന്ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ത് സം​സ്ഥാ​ന​ത്തെ മി​ക്ക മ​ദ്യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ത​കി​ടം മ​റി​യു​ക​യാ​ണ് ചെ​യ്ത​ത്.

സ​മ​യ​ക്ര​മം തെ​റ്റി​ച്ച് പ​ല​രും മ​ദ്യം​വാ​ങ്ങാ​ൻ എ​ത്തി​യ​തോ​ടെ മ​ദ്യ​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് മി​ക്ക മ​ദ്യ​ശാ​ല​ക​ൾ​ക്കും മു​ന്നി​ലു​ണ്ടാ​യ​ത്. ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. പ​ല ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ളി​ലും പ​രി​ധി​യി​ല​ധി​കം ആ​ളു​ക​ൾ ഒ​രേ​സ​മ​യം മ​ദ്യം​വാ​ങ്ങാ​ൻ എ​ത്തി​യ​ത് സാ​ഹ​ച​ര്യം ദു​ഷ്ക​ര​മാ​ക്കി.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തി​ന​കം ബെ​വ്കോ ആ​പ്പി​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഡ്രൈ ​ഡേ​ക​ൾ​ക്ക് ശേ​ഷം ചൊ​വ്വാ​ഴ്ച മ​ദ്യ​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മ്പോ​ഴും നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.