അ​ന​സി​ന്‍റെ ജ​ഴ്സി​ക്ക് 1,55,555 രൂ​പ; തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Sunday, May 31, 2020 8:52 AM IST
കൊ​ണ്ടോ​ട്ടി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​ർ അ​ന​സ് എ​ട​ത്തൊ​ടി​ക​യു​ടെ 22 ാം ന​ന്പ​ർ ജ​ഴ്സി​ക്ക് ഓ​ണ്‍​ലൈ​ൻ ലേ​ല​ത്തി​ലൂ​ടെ ല​ഭി​ച്ച 1,55,555 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റും. അ​ന​സ് എ​ട​ത്തൊ​ടി​ക ആ​ദ്യ​മാ​യി ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ ധ​രി​ച്ച 22ാം ന​ന്പ​ർ ജ​ഴ്സി​യാ​ണ് ലേ​ല​ത്തി​നു വ​ച്ചി​രു​ന്ന​ത്.

ഡി​വൈ​എ​ഫ്ഐ കൊ​ണ്ടോ​ട്ടി മേ​ഖ​ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ റീ ​സൈ​ക്കി​ൾ കേ​ര​ള പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി അ​ന​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ക​ളി​യി​ലെ ജ​ഴ്സി കൈ​മാ​റി​യ​ത്. ഇ​തു ലേ​ല​ത്തി​ൽ വ​ച്ച് ല​ഭി​ക്കു​ന്ന തു​ക കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ ക്ല​ബു​ക​ളും വ്യ​ക്തി​ക​ളു​മാ​യി പ​ത്തി​ലേ​റെ പേ​രാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കെ​എ​ൻ​പി എ​ക്സ്പോ​ർ​ട്ടേ​ഴ്സ് ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ സു​ഫി​യാ​ൻ കാ​രി​യും അ​ഷ്ഫ​ർ സാ​നു​വു​മാ​ണ് 1,55,555 രൂ​പ​ക്ക് ജ​ഴ്സി സ്വ​ന്ത​മാ​ക്കി​യ​ത്. 2017 മാ​ർ​ച്ച് 22നാ​ണ് അ​ന​സ് ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. അ​തി​നാ​ലാ​ണ് 22 ാം ന​ന്പ​ർ ജ​ഴ്സി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ലേ​ല​ത്തു​ക ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് ഏ​റ്റു​വാ​ങ്ങി ദു​രി​താ​ശ്വ​നി​ധി​യി​ലേ​ക്കു കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.