സം​സ്ഥാ​ന​ങ്ങ​ൾ കോ​വി​ഡി​നെ​തി​രാ​യി ന​ന്നാ​യി പോ​രാ​ടി: അ​മി​ത് ഷാ
Saturday, May 30, 2020 11:01 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കോ​വി​ഡി​നെ​തി​രാ​യി ന​ന്നാ​യി പോ​രാ​ടി, ഇ​താ​ണ് സ​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി അ​ഞ്ച് ത​വ​ണ യോ​ഗം ചേ​ർ​ന്നു. താ​നും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ച്ചു. ചി​ല സ​മ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യും ചി​ല​പ്പോ​ൾ‌ പ്ര​ധാ​ന​മ​ന്ത്രി മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഈ ​ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ലെ​ത്തി​യ​തെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഓ​രോ സം​സ്ഥാ​ന​വും ത​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ച്ച​താ​യി അ​മി​ത് ഷാ ​പ​റ​ഞ്ഞു,

ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ ഘ​ട​ന​യ​നു​സ​രി​ച്ച് ഓ​രോ സം​സ്ഥാ​ന​ത്തും വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ള്ള വ്യ​ത്യ​സ്ത സ​ർ​ക്കാ​രു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ “എ​ല്ലാ​വ​രും ഈ ​യു​ദ്ധം ന​ന്നാ​യി ന​ട​ത്തി, ഇ​താ​ണ് സ​ത്യം” എ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.