രാ​ജ്യ​ത്ത് ഒ​രു ദി​വ​സം 8,380 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; വ​ൻ വ​ർ​ധ​ന
Sunday, May 31, 2020 9:53 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ഡൗ​ൺ ഇ​ള​വി​നി​ടെ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 8,380 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8,000 ക​ട​ക്കു​ന്ന​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,82,146 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗംബാ​ധി​ച്ച് മ​രി​ച്ച​ത് 193 പേ​രാ​ണ്. 5,164 പേ​ർ​ക്ക് ആ​കെ ഇ​തേ​വ​രെ ജീ​വ​ൻ ന​ഷ്ട​മാ​യി. അ​ഞ്ചാം​ഘ​ട്ട​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​രു​ത്താ​നു​ള്ള തീ​രു​മാ​നം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രാജ്യത്ത് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.