അ​ന്താ​രാ​ഷ്ട്ര​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രും
Sunday, May 31, 2020 11:09 AM IST
ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ). രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ പു​നഃരാ​രം​ഭി​ക്കു​ന്ന കാ​ര്യം വി​ദേ​ശ എ​യ​ര്‍​ലൈ​ന്‍​സു​ക​ളെ അ​റി​യി​ക്കു​മെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച മു​ത​ല്‍ ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

ജൂ​ലൈ​യോ​ടെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.