തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കു​ട​ഞ്ഞു; ആ​ശു​പ​ത്രി​ക​ൾ കൈ​വി​ട്ട കു​രു​ന്നി​ന് ദാ​രു​ണാ​ന്ത്യം
Sunday, May 31, 2020 11:15 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ തെ​ര​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്കാ​യി അ​ഞ്ചോ​ളം ആ​ശു​പ​ത്രി​ക​ളി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്ന ബാ​ലി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മെ​ദ്ചാ​ൽ‌ ജി​ല്ല​യി​ലെ ആ​റു​വ​യ​സു​കാ​രി​ക്കാ​ണ് ദാ​രു​ണാ​ന്ത്യം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​പ​രി​ക്കേ​റ്റ കു​ട്ടി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ ആ​ദ്യം ആ​ദി​ത്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം കു​ട്ടി​യെ അ​ങ്കു​ര ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ചി​കി​ത്സ​യ്ക്കു ശേ​ഷം യ​ശോ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​വി​ടെ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് കു​ട്ടി​യെ നി​ലൂ​ഫ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കു​ന്നേ​ര​ത്തോ​ടെ കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.