വെ​ട്ടു​കി​ളി​ക്കെ​തി​രേ ജാ​ഗ്ര​ത​വേ​ണം: പ്ര​ധാ​ന​മ​ന്ത്രി
Sunday, May 31, 2020 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ട്ടു​കി​ളി ഭീ​ഷ​ണി വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ ശ്ര​മ​വും ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഭീ​ഷ​ണി വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം. കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ൻ കി ​ബാ​ത്ത് പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ട്ടു​കി​ളി ഏ​ൽ​പ്പി​ക്കു​ന്ന പ്ര​ഹ​ര​ത്തി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ. കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വെ​ട്ടു​കി​ളി എ​ത്തു​ന്ന​ത് മു​ന്നി​ൽ ക​ണ്ട് പ​ല സം​സ്ഥാ​ന​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.