മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് 1,421 പോ​ലീ​സു​കാ​ർ
Sunday, May 31, 2020 2:20 PM IST
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സ് സേ​ന​യും ആ​ശ​ങ്ക​യി​ൽ. ശ​നി​യാ​ഴ്ച 91 പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,421 ആ​യി.

183 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും 1,238 സി​വി​ൽ പോ​ലീ​സു​കാ​രു​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് 26 പോ​ലീ​സു​കാ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 114 പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,216 ആ​യി​രു​ന്നു. ബു​ധ​നാ​ഴ്ച മാ​ത്രം 131 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 2,186 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.