കോ​ള​ജു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​ൻ അ​ധ്യാ​പ​നം; ആ​ദ്യം മ​ന്ത്രി​യു​ടെ ക്ലാ​സ്
Sunday, May 31, 2020 6:57 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​ൻ അ​ധ്യാ​പ​നം ആ​രം​ഭി​ക്കും. ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ലൈ​വ് ക്ലാ​സ് ന​ട​ത്തി നി​ർ​വ​ഹി​ക്കും. ഈ ​ക്ലാ​സ് ഒ​റൈ​സ് സം​വി​ധാ​ന​മു​ള്ള 75 സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലും മ​റ്റു​ള്ള​വ​ർ​ക്ക് ഈ ലി​ങ്കി​ലും ത​ത്സ​മ​യം ല​ഭി​ക്കും.

സം​സ്ഥാ​ന​ത്തെ ഒ​ന്നു​മു​ത​ൽ പി​ജി വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ധ്യ​യ​നം. അ​ക്കാ​ദ​മി​ക ക​ല​ണ്ട​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൈം​ടേ​ബി​ളു​ക​ൾ ത​യാ​റാ​ക്കി രാ​വി​ലെ 8.30-ന് ​തു​ട​ങ്ങി ഉ​ച്ച​യ്ക്ക് 1.30-ന് ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ അ​ധ്യാ​പ​ക​ർ ഓ​ണ്‍​ലൈ​നി​ൽ കൂ​ടി ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും.

കോ​ള​ജ് സ്ഥി​തി​ചെ​യ്യു​ന്ന ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ നി​ശ്ച​യി​ക്കു​ന്ന റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കു​ക​യും മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലി​രു​ന്നും ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. സാ​ങ്കേ​തി​ക സം​വി​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും ല​ഭ്യ​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി മു​ഴു​വ​ൻ​സ​മ​യ ലൈ​വ് ക്ലാ​സു​ക​ൾ ന​ൽ​കും. ഇ​തി​ന്‍റെ പ​രി​മി​തി മ​റി​ക​ട​ക്കാ​ൻ അ​ധ്യാ​പ​ക​ൻ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളോ മ​റ്റു പ്ര​ഗ​ത്ഭ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ളു​ടെ വീ​ഡി​യോ​ക​ളോ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കും.

നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ലൈ​വ് ക്ലാ​സു​ക​ൾ വ​ഴി നേ​രി​ട്ട് ആ​ശ​യ സം​വാ​ദം ന​ട​ത്തും. ഇ​തു​വ​ഴി മു​ഴു​വ​ൻ സ​മ​യ​വും ലൈ​വ് ക്ലാ​സ്റൂം ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള പ​രി​മി​തി​ക​ൾ ഒ​ര​ള​വു​വ​രെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് വേ​ണ്ട സാ​ങ്കേ​തി​ക സം​വി​ധ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ കോ​ള​ജു​ക​ളി​ലോ അ​ടു​ത്തു​ള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലോ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഒ​രു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.