കോ​ട്ട​യ​ത്ത് 6,245 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ; 20 പേർ ചികിത്സയിൽ
Sunday, May 31, 2020 7:11 PM IST
കോ​ട്ട​യം: ജില്ലയിൽ കോവിഡ് ബാധിച്ച് 20 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജി​ല്ല​യി​ൽ 6,245 പേ​ർ ക്വാ​റ​ന്‍റൈ​നി​ലുണ്ട്. ഇ​തു​വ​രെ വി​ദേ​ശ​ത്തു​നി​ന്ന് കോ​ട്ട​യ​ത്ത് എ​ത്തി​യ 1,036 പേ​രി​ല്‍ 905 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മേ​യ് ഏ​ഴി​നാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ര്‍ ജി​ല്ല​യി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. 14 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​രെ ക്വാ​റ​ന്‍റ​യി​നി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​വ​രി​ക​യാ​ണ്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 5,340 പേ​രാ​ണ് ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ 63 ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന 925 പേ​രി​ല്‍ 379 പേ​ര്‍ വി​ദേ​ശ​ത്തു​ന്നും 546 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. കോ​ട്ട​യം ക​ള​ത്തി​പ്പ​ടി ക്രി​സ്റ്റീ​ന്‍ സെ​ന്‍റ​റി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ളു​ള്ള​ത്-72 പേ​ര്‍.

കോ​ട്ട​യ​ത്ത് ഇ​തു​വ​രെ 3,804 പേ​രെ ഇ​തു​വ​രെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 44 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.