ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​വ്; ആ​ശ​ങ്ക, ജാ​ഗ്ര​ത
Sunday, May 31, 2020 8:29 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​വ്. ഞാ​യ​റാ​ഴ്ച മാ​ത്രം ഡ​ൽ​ഹി​യി​ൽ 1,295 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​നി​ര​ക്കാ​ണി​ത്.

കൂ​ടാ​തെ, ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 19,000 മാ​ർ​ക്ക് പി​ന്നി​ട്ടു. നി​ല​വി​ൽ 19,844 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഡ​ൽ​ഹി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,000 മാ​ർ​ക്ക് പി​ന്നി​ടു​ന്ന​ത്. ശ​നി​യാ​ഴ്ച 1,163 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ആ​കെ​യു​ള്ള 19,844 കേ​സു​ക​ളി​ൽ 10,983 എ​ണ്ണ​വും ആ​ക്ടീ​വ് കേ​സു​ക​ളാ​ണ്. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 8,478 രോ​ഗി​ക​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.