ഗ​വേ​ഷ​ക​നു കോ​വി​ഡ്; ഐ​സി​എം​ആ​ർ ആ​സ്ഥാ​നം അ​ട​ച്ചു
Monday, June 1, 2020 10:01 AM IST
ന്യൂ​ഡ​ൽ​ഹി: ഗ​വേ​ഷ​ക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) ആ​സ്ഥാ​നം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ച​ത്. ഇ​വി​ടെ മീ​റ്റിം​ഗി​ന് എ​ത്തി​യ മും​ബൈ​യി​ൽ​നി​ന്നു​ള്ള ഗ​വേ​ഷ​ക​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഐ​സി​എം​ആ​ർ ആ​സ്ഥാ​ന കെ​ട്ടി​ടം അ​ണു​ന​ശീക​ര​ണം ന​ട​ത്തും. കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ഐ​സി​എം​ആ​ർ ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.