കോ​വി​ഡ് മ​ര​ണം; സു​ലേ​ഖ​യു​ടെ സം​സ്കാ​രം ഇ​ന്ന്
Monday, June 1, 2020 12:11 PM IST
കോ​ഴി​ക്കോ​ട്:​ കോ​വി​ഡ്19 ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച മാ​വൂ​ര്‍ സ്വ​ദേ​ശി സു​ലേ​ഖ​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സം​സ്കാ​രം. മാ​വൂ​ർ റോ​ഡ് വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം നിശ്ചയിച്ചിരിക്കുന്നത്.

ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന സു​ലേ​ഖ ഈ ​മാ​സം 20ന് ​റി​യാ​ദി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​നത്താവളം​ വ​ഴി നാ​ട്ടിലെത്തിയതായിരുന്നു വീട്ടമ്മ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഹൃ​ദ്രോ​ഗത്തിന് പുറമേ കടുത്ത രക്തസമ്മർദ്ദവുമുണ്ടായിരുന്നു.

ഞായറാഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.