ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പാ​ക്കി​സ്ഥാ​ൻ
Monday, June 1, 2020 12:20 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പാ​ക്കി​സ്ഥാ​ൻ. ചാ​ര​പ്പ​ണി ആ​രോ​പി​ച്ച് ര​ണ്ട് പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജ്യം വി​ടാ​ൻ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് ന​ട​പ​ടി.

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഗൗ​ര​വ് അ​ലു​വാ​ലി​യ​യെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ചാ​ര​പ്പ​ണി ന​ട​ത്തി​യ​തി​ന് പാ​ക് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ഇ​വ​രോ​ട് രാ​ജ്യം വി​ടാ​ൻ അ​വ​ശ്യ​പ്പെ​ട്ട​ത്.

ഹൈ​ക്ക​മ്മീ​ഷ​നി​ൽ വീ​സ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ബി​ദ് ഹു​സൈ​ൻ, താ​ഹി​ർ ഹു​സൈ​ൻ എ​ന്നീ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വ്യാ​ജ ഇ​ന്ത്യ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​ണ്ടാ​ക്കു​ക​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.