കാ​ഷ്മീ​രി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം; മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു
Monday, June 1, 2020 4:19 PM IST
ശ്രീ​ന​ഗ​ര്‍ : ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ​യും സൈ​ന്യം വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് സം​ഭ​വം.

ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റ​ന്‍ ശ്ര​മി​ക്കു​ന്ന​ത് സൈ​നി​ക​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ എ​ത്തി​യ സൈ​നി​ക​ര്‍​ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്തു. തു​ട​ർ​ന്നു സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കു​ല്‍​ഗാ​മി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭീ​ക​ര്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.