ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല; ദ​ളി​ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
Tuesday, June 2, 2020 9:05 AM IST
മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ പ​ത്താം ക്ലാ​സു​കാ​രി​യാ​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ. വ​ളാ​ഞ്ചേ​രി മാ​ങ്കേ​രി സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് വീ​ടി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ദേ​വി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ​ത് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​ടാ​യ ടി ​വി ന​ന്നാ​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തും സ്‍​മാ​ര്‍​ട്ട് ഫോ​ൺ ഇ​ല്ലാ​ത്ത​തും കു​ട്ടി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ന് രോ​ഗ​ത്തെ തു​ട​ര്‍​ന്ന് പ​ണി​ക്കു​പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന ദേ​വി​ക പ​ഠ​നം ത​ട​സ​പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക​പെ​ട്ടി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.