സ്വ​കാ​ര്യ​ത​യ്ക്ക് മേ​ല്‍ ക​ട​ന്നു​ക​യ​റു​ന്ന ന​മോ ആ​പ്പും നി​രോ​ധി​ക്കു​ക: പൃ​ഥ്വി​രാ​ജ് ച​വാ​ൻ
Tuesday, June 30, 2020 5:56 PM IST
മും​ബൈ: ചൈ​നീ​സ് ആ​പ്ലീ​ക്കേ​ഷ​നു​ക​ൾ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ന​മോ ആ​പ്പും രാജ്യത്ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പൃ​ഥ്വി​രാ​ജ് ച​വാ​ൻ രം​ഗ​ത്ത്.

59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട് മോ​ദി സ​ർ​ക്കാ​ർ 130 ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന​ത് ന​ല്ല​താ​ണ്. അ​തേ​സ​മ​യ​ത്ത് ത​ന്നെ ന​മോ ആ​പ്പും ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​ക​ര്യ​ത​യ്ക്ക് മേ​ല്‍ ക​ട​ന്നു​ക​യ​റു​ന്നു​ണ്ടെ​ന്നും ച​വാ​ന്‍ വി​മ​ർ​ശി​ച്ചു.

22 ഡാ​റ്റ പോ​യി​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് സ്വ​കാ​ര്യ​താ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി മാ​റ്റു​ന്ന​തി​നാ​യി യു​എ​സി​ലെ മൂ​ന്നാം ക​ക്ഷി ക​ന്പ​നി​ക​ൾ​ക്ക് ഡാ​റ്റ ന​ൽ​കി ന​മോ ആ​പ്പ് ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ക​യാ​ണെ​ന്നും ച​വാ​ൻ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.