സി​ഐ​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കോ​വി​ഡ്: തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു
Tuesday, June 30, 2020 9:19 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ഐ​എ​സ്എ​ഫ് ജ​വാ​ന്മാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നു​മാ​യി ഒ​രു മു​തി​ർ​ന്ന ഓ​ഫീ​സ​റെ ക​ണ്ണൂ​രി​ലേ​ക്ക് ഉ​ട​ൻ അ​യ​യ്ക്കു​മെ​ന്ന് സി​ഐ​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.

ക​ണ്ണൂ​രി​ൽ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ ക്ഷേ​മ​ത്തി​നും സു​ര​ക്ഷ​യ്ക്കു​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സി​ഐ​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ ഡി​ഐ​ജി കെ.​സേ​തു​രാ​മ​ൻ, എ​സ്പി യ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​ർ ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​വും സി​ഐ​എ​സ്എ​ഫ് ബാ​ര​ക്കു​ക​ളും സ​ന്ദ​ർ​ശി​ക്കും.

വി​മാ​ന​ത്താ​വ​ള​വും ബാ​ര​ക്കു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​ക്രി​യ​യ്ക്ക് ഇ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഐ​ജി തു​മ്മ​ല വി​ക്ര​മി​നാ​ണ് ഏ​കോ​പ​ന ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.