ടെ​ഹ്റാ​നി​ലെ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് സ്ഫോ​ട​നം; 19 പേ​ർ മ​രി​ച്ചു
Wednesday, July 1, 2020 6:54 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലെ ക്ലി​നി​ക്കി​ൽ ഉ​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 19 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ഇ​റാ​ൻ സ്റ്റേ​റ്റ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സീ​ന അ​ഥ​ർ ക്ലി​നി​ക്കി​ലാ​ണ് ചൊ​വ്വാ​ഴ്ച സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ച്ചു. പ​രി​ക്കേ​റ്റ​വ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗി​ക​ളോ അ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രോ ആ​ണ് ഇ​വ​രെ​ന്നും ടെ​ഹ്‌​റാ​ൻ അ​ഗ്നി​ശ​മ​ന വ​കു​പ്പ് വ​ക്താ​വ് ജ​ലാ​ൽ മാ​ലേ​ക്കി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.