കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Wednesday, July 1, 2020 6:34 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് നി​ഷേ​ധി​ക്കാ​നാ​കി​ല്ല. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു. വി​ദേ​ശ​ത്ത് മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.