കോ​വി​ഡ്: 290 പേ​ർ കൂ​ടി ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ; 1,87,219 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, July 1, 2020 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 1,87,219 പേ​ർ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2,831 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 290 പേ​രെ ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ടെ 6,524 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ 1,81,780 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ചു. 4042 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം വ​രാ​നു​ണ്ട്. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ 50,448 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 48,448 നെ​ഗ​റ്റീ​വാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മാ​സ്ക് ധ​രി​ക്കാ​ത്ത 5,373 സം​ഭ​വം സം​സ്ഥാ​ന​ത്തു പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​രീ​ക്ഷ​ണം ലം​ഘി​ച്ച 15 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.