മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ്
Wednesday, July 1, 2020 8:55 PM IST
ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തേ, വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ​ഹാ​യി കെ.​എ​ല്‍. അ​ശോ​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ണി​ച്ചു​ക്കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് മ​ഹേ​ശ​ൻ പു​റ​ത്തു​വി​ട്ട ക​ത്തു​ക​ളി​ലെ​യും ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലെ​യും ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.