ഫ​യ​ൽ താ​നെ ന​ട​ന്നു പോ​കി​ല്ല​ല്ലോ!; ചെ​ന്നി​ത്ത​ല​യ്ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി
Wednesday, July 1, 2020 7:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ-​മൊ​ബി​ലി​റ്റി അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ആ​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​വി​ക്ക് അ​നി​വാ​ര്യ​മാ​യ പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥ​ല​ത്തി​രി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം അ​തു​ൾ​ക്കൊ​ള്ളാ​ൻ ത​യ്യാ​റാ​ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ക​ണ്ടെ​ത്തി​യ​തു കൊ​ണ്ടാ​ണ് ഇ​ല​ക്ട്രി​ക് ബ​സ് നി​ർ​മാ​ണ ക​രാ​റി​ലേ​ക്കു പോ​കാ​തി​രു​ന്ന​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഫ​യ​ൽ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഒ​രു​ഭാ​ഗം മാ​ത്രം ക​ണ്ടാ​ൽ പോ​ര​ല്ലോ. അ​തി​ന് മു​ൻ​പും പി​ൻ​പു​മു​ള്ള​ത് വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ല​ല്ലോ. അ​തെ​ന്തു​കൊ​ണ്ടാ​ണു ചി​ല​ത് വി​ട്ടു​പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ടു​ത്തേ​ക്ക് ആ ​ഫ​യ​ൽ താ​നെ ന​ട​ന്നു പോ​കി​ല്ല​ല്ലോ. ഇ​ദ്ദേ​ഹം ഉ​ദ്ധ​രി​ച്ച ഭാ​ഗ​ത്തി​നു തൊ​ട്ടു​മു​ൻ​പ് മു​ഖ്യ​മ​ന്ത്രി ഒ​രു വാ​ച​കം അ​തി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. അ​തു ചീ​ഫ് സെ​ക്ര​ട്ട​റി കാ​ണു​ക എ​ന്നാ​ണ്. അ​താ​യ​ത് ഫ​യ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ചീ​ഫ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച് അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​തു മു​ഖ്യ​മ​ന്ത്രി​യാ​ണ്. ഈ ​ഭാ​ഗ​മെ​ന്തി​നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് മ​റ​ച്ചു​വ​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​വേ​ണം. ആ​രെ​ങ്കി​ലും പ​റ​യു​ന്ന​തു​കേ​ട്ടു ന​മ്മ​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യം ക​ള​യ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.