മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​ഴി​യി​ൽ ത​ള്ളി​യ സം​ഭ​വം; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, July 1, 2020 9:43 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ ബെ​ല്ലാ​രി​യി​ൽ കോ​വി​ഡ്‌ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ലി​യ കു​ഴി​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ആ​റു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​നി​ർ​മി​ച്ച കു​ഴി​യി​ലേ​ക്ക്‌ ഒ​ന്നി​നു​പു​റ​കേ ഒ​ന്നാ​യി പ്ലാ​സ്റ്റി​ക്ക് ബാ​ഗി​ൽ പൊ​തി​ഞ്ഞ എ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ള്ളു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്‌ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചി​രു​ന്നെ​ങ്കി​ലും മൃ​ത​ദേ​ഹ​ങ്ങ​ളോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യും സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.