ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് അ​മേ​രി​ക്ക
Wednesday, July 1, 2020 10:15 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് അ​മേ​രി​ക്ക. ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം ദേ​ശ​സു​ര​ക്ഷ​യ്ക്ക് വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു.

ചി​ല മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ത്യ നി​രോ​ധി​ക്കു​ന്ന​ത് ഞ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ന്ത്യ​യു​ടെ സ​മ​ഗ്ര​ത​യും ദേ​ശീ​യ സു​ര​ക്ഷ​യും ഈ ​ന​ട​പ​ടിയി​ലൂ​ടെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് പോം​പി​യോ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ത്യ ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ 59 ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച​ത്. സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി വ​കു​പ്പി​ലെ 69എ ​വ​കു​പ്പു​പ്ര​കാ​ര​മാ​ണു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.