കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ർ​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കും
Thursday, July 2, 2020 1:14 AM IST
ഒ​ട്ടാ​വ: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ർ​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ തു​ട​ക്ക സ​മ​യ​ത്ത്, മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​രു രാ​ജ്യ​ൾ​ക്കു​മി​ട​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​വ​ർ​ഷം ഇ​നി നീ​ക്കേ​ണ്ട​തേ​യി​ല്ലെ​ന്ന് ടൊ​റ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന​തു​വ​രെ​യോ ജ​ന​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തു​വ​രെ​യോ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. മേ​യ് മാ​സ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ൽ 47 ശ​ത​മാ​നം ആ​ളു​ക​ളും നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ങ്ങ​നെ ത​ന്നെ തു​ട​ര​ട്ടെ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.