സ്വ​സ്തി​ക് ചി​ഹ്നം നീ​ക്കം ചെ​യ്ത് ഫി​ൻ​ല​ൻ​ഡ് വ്യോ​മ​സേ​ന
Thursday, July 2, 2020 12:51 AM IST
ഹെ​ൽ​സി​ങ്കി: ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളി​ൽ നി​ന്ന് സ്വ​സ്തി​ക് ചി​ഹ്നം നീ​ക്കം ചെ​യ്ത് ഫി​ൻ​ല​ൻ​ഡ് വ്യോ​മ​സേ​ന. ന​ടു​ക്ക് സ്വ​സ്തി​ക് ചി​ഹ്ന​ത്തോ​ട് കൂ​ടി​യ ചി​റ​കു​ക​ളാ​യി​രു​ന്നു മു​ൻ​പ് ഫി​ന്നി​ഷ് വ്യോ​മ​സേ​ന​യു​ടെ എം​ബ്ലം. എ​ന്നാ​ൽ, ചി​റ​കു​ക​ൾ കൊ​ണ്ട് ചു​റ്റ​പ്പെ​ട്ട വൃ​ത്ത​ത്തി​നു​ള്ളി​ൽ പ​റ​ക്കു​ന്ന പ​രു​ന്തി​ന്‍റെ ചി​ത്ര​മാ​ണ് പു​തി​യ എം​ബ്ല​ത്തി​ലു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ച്ചു നീ​ക്ക​പ്പെ​ട്ടെ​ങ്കി​ലും നാ​സി ജ​ർ​മ​നി കാ​ല​ത്തെ​യും അ​ക്കാ​ല​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​യും ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണ് സ്വ​സ്തി​ക് ചി​ഹ്നം എ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. അ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഫി​ൻ​ല​ൻ​ഡ് വ്യോ​മ​സേ​ന സ്വ​സ്തി​ക് ചി​ഹ്നം നീ​ക്കം ചെ​യ്ത് പ​ക​രം പു​തി​യ​ത് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

1918 മു​ത​ൽ ഫി​ൻ​ല​ൻ​ഡ് വ്യോ​മ​സേ​ന സ്വ​സ്തി​ക് ചി​ഹ്നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.