മെ​ക്സി​ക്കോ​യി​ൽ വെ​ടി​വ​യ്പ് 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, July 2, 2020 7:25 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ അ​ജ്ഞാ​ത​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ ഇ​ര​പ്വാ​ട്ടോ​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മെ​ക്സി​ക്ക​ൻ സി​റ്റി​സ​ണ്‍ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി പെ​ഡ്രോ കോ​ർ​ട്ടെ​സ് സാ​വ്ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​കോ​പ​ന​മേ​തു​മി​ല്ലാ​തെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സാ​വ്ല വ്യ​ക്ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഥ​ല​ത്ത് വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.