സി​ന്ധ്യ ഇ​ഫ​ക്ട്; മ​ധ്യ​പ്ര​ദേ​ശി​ൽ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു
Thursday, July 2, 2020 1:26 PM IST
ഭോ​പ്പാ​ൽ: കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ​യു​ടെ അ​ടു​പ്പ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ധ്യ​പ്ര​ദേ​ശി​ൽ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു. പു​തി​യ 28 മ​ന്ത്രി​മാ​രി​ൽ 12 പേ​ർ സി​ന്ധ്യ​യു​ടെ അ​ടു​പ്പ​ക്കാ​രാ​ണ്. സി​ന്ധ്യ​യു​ടെ അ​ടു​ത്ത​ബ​ന്ധു യ​ശോ​ധ​ര രാ​ജ സി​ന്ധ്യ​ക്കും മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചു. പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.

സം​സ്ഥാ​ന​ത്തെ പ​ല മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളെ​യും ത​ഴ​ഞ്ഞാ​ണ് സി​ന്ധ്യ ക്യാം​പി​ലു​ള്ള​വ​ര്‍​ക്ക് മ​ന്ത്രി സ്ഥാ​നം ന​ല്‍​കി​യ​ത്. അ​തി​നാ​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ അ​തൃ​പ്തി​യി​ലാ​ണ്. ഗോ​പാ​ല്‍ ഭാ​ര്‍​ഗ​വി​നെ​പ്പോ​ലു​ള്ള​വ​ർ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്.

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കു​ന്ന​ത്. കൊ​റോ​ണ പ്ര​തി​സ​ന്ധി വേ​ള​യി​ലും അ​ഞ്ച് മ​ന്ത്രി​മാ​രു​മാ​യി​ട്ടാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.