ചൈ​നീ​സ് ആ​പ്പ് നി​രോ​ധ​നം; ഡി​ജി​റ്റ​ൽ മി​ന്ന​ൽ ആ​ക്ര​മ​ണ​മെ​ന്ന് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്
Thursday, July 2, 2020 2:09 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ച​ത് ചൈ​ന​യ്ക്കു നേ​രെ​യു​ള്ള ഡി​ജി​റ്റ​ൽ മി​ന്ന​ൽ ആ​ക്ര​മ​ണ​മാ​യി​രു​ന്നെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച​ത്. ഇ​തൊ​രു ഡി​ജി​റ്റ​ൽ മി​ന്ന​ലാ​ക്ര​മ​ണ​മാ​യി​രു​ന്നു- ര​വി​ശ​ങ്ക​ർ പ്രസാദ് പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ സ​മാ​ധ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാം എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ദു​ഷ്ട​ലാ​ക്കോ​ടെ ഇ​ന്ത്യ​യെ ആ​രെ​ങ്കി​ലും നോ​ക്കി​യാ​ൽ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കും. ന​മ്മു​ടെ 20 ജ​വാ​ൻ​മാ​ർ ജീ​വ​ത്യാ​ഗം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ചൈ​ന​യു​ടെ ഭാ​ഗ​ത്ത് ന​ഷ്ടം ഇ​ര​ട്ടി​യാ​ണ്. അ​വ​രു​ടെ ഒ​രു ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​വ​ത​ല​മു​റ​യു​ടെ ഹ​ര​മാ​യ ടി​ക് ടോ​ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ അ‌​ട​ക്കം 59 ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി വ​കു​പ്പി​ലെ 69എ ​വ​കു​പ്പു​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ എ​ന്നി​വ​യ്ക്കു ഹാ​നി​ക​ര​മാ​ണു ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

വീ​ഡി​യോ ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​ണ് ടി​ക് ടോ​ക്. യു​സി ബ്രൗ​സ​ർ, ഷെ​യ​ർ ഇ​റ്റ്, ഹ​ലോ, കാം ​സ്കാ​ന​ർ, എ​ക്സെ​ൻ​ഡ​ർ, വി ​ചാ​റ്റ്, വെ​യ്ബോ, വൈ​റ​സ് ക്ലീ​ന​ർ, ക്ലീ​ൻ മാ​സ്റ്റ​ർ, എം​ഐ വീ​ഡി​യോ കോ​ൾ-​ഷ​വോ​മി, വി​വ വീ​ഡി​യോ, ബി​ഗോ ലൈ​വ്, വീ ​ചാ​റ്റ്, യു​സി ന്യൂ​സ്, ഫോ​ട്ടോ വ​ണ്ട​ർ, ക്യു​ക്യു മ്യൂ​സി​ക്, ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​ർ, വി​മേ​റ്റ്, വി​ഗോ വീ​ഡി​യോ, വ​ണ്ട​ർ കാ​മ​റ തു​ട​ങ്ങി​യ ജ​ന​പ്രി​യ ആ​പ്പു​ക​ൾ നി​രോ​ധി​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.