സോ​പോ​റി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സ്; ചോ​ര​യ്ക്കു മു​ക​ളി​ൽ കു​ട്ടി​യെ ഇ​രു​ത്തി ഫോ​ട്ടോ എ​ടു​ത്തു
Thursday, July 2, 2020 3:02 PM IST
ശ്രീ​ന​ഗ​ർ‌: ജ​മ്മു​കാ​ഷ്മീ​രി​ലെ സോ​പോ​റി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത് പോ​ലീ​സ് വെ​ടി​വ​യ്പി​ലെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​യ​സു​കാ​ര​ൻ. കാ​ർ യാ​ത്രി​ക​നാ​യ ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ പോ​ലീ​സ് കാ​റി​ൽ​നി​ന്ന് വ​ലി​ച്ചി​റ​ക്കി വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും ആ​രോ​പി​ക്കു​ന്നു. കൊ​ല്ല​പ്പെ​ട്ട ബ​ഷീ​ർ അ​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ കു​ട്ടി​യെ​വ​ച്ച് ഫോ​ട്ടോ​യെ​ടു​ത്തെ​ന്നും പ​റ​യു​ന്നു. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പോ​ർ‌​ട്ട​ലാ​യ ദി ​വ​യ​ർ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

വ​യ​ർ റി​പ്പോ​ർ​ട്ട​ർ ബ​ഷീ​ർ അ​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി കൊ​ച്ചു​മ​ക​നു​മാ​യി സം​സാ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ത്ത​ച്ഛ​നെ ആ​രാ​ണ് വെ​ടി​വ​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് പോ​ലീ​സ് എ​ന്നാ​ണ് കു​ട്ടി ഉ​ത്ത​രം ന​ൽ​കി​യ​ത്. പോ​ലീ​സു​കാ​ർ മു​ത്ത​ച്ഛ​നെ വെ​ടി​വ​ച്ചു​കൊ​ന്നു​വെ​ന്ന് മ​ക​ൻ അ​വ​കാ​ശ​പ്പെ​ട്ട​താ​യി മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ വ​യ​ർ റി​പ്പോ​ർ​ട്ട​റോ​ട് പ​റ​ഞ്ഞു. അ​വ​രും ഇ​ത് വി​ശ്വ​സി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. കു​ട്ടി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ​യും വ​യ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സോ​പോ​റി​ൽ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സോ​പോ​റി​ലെ ടൗ​ണി​ൽ‌ സി​ആ​ർ​പി​എ​പ് പ​ട്രോ​ളിം​ഗ് പാ​ർ​ട്ടി​ക്കു നേ​രെ​യാ​ണ് തീ​വ്ര​വാ​ദി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​സ​മ​യ​മാ​ണ് മാ​രു​തി കാ​റി​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദും കൊ​ച്ചു​മ​ക​നും ക​ട​ന്നു​പോ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ ബ​ഷീ​റി​ന് വെ​ടി​യേ​റ്റു. ബ​ഷീ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് അ​രു​കി​ൽ ഇ​രു​ന്ന് ക​ര​യു​ന്ന കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

ഏ​റ്റു​മു​ട്ട​ലി​ൽ സി​ആ​ർ​പി​എ​ഫ് ജാ​വ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. മൂ​ന്ന് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണ് ബ​ഷീ​ർ മ​രി​ച്ച​തെ​ന്നാ​ണ് സൈ​ന്യം അ​റി​യി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യെ​ന്നും സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ബ​ഷീ​റി​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് സൈ​ന്യം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.