നു​ണ​യ​ല്ല, സ​ത്യം; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ​ല്ലാ ട്രെ​യി​നും സ​മ​യ​ത്ത് ഓ​ടി​യെ​ത്തി
Thursday, July 2, 2020 3:22 PM IST
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൃ​ത്യ​സ​മ​യം പാ​ലി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വെ. ജൂ​ലൈ ഒ​ന്നാം തീ​യ​തി​യാ​ണ് ച​രി​ത്ര​ത്തി​ലെ ഈ ​അ​ത്യ​പൂ​ർ​വ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബു​ധ​നാ​ഴ്ച​ത്തെ 201 സ​ർ​വീ​സു​ക​ളും കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി​യെ​ന്ന് റെ​യി​ൽ​വെ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ൺ മൂ​ലം ചു​രു​ക്കം സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് റെ​യി​ൽ​വെ ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ സ​ർ​വീ​സ് ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക സ​ർ​വീ​സ് മാ​ത്ര​മാ​ണ് നി​ല​വി​ൽ. അ​തി​നാ​ലാ​ണ് ട്രെ​യി​നു​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്.

ഇ​തി​നു മു​ൻ​പ് 99.54 ശ​ത​മാ​ന​മാ​യി​രു​ന്നു റെ​യി​ൽ​വെ​യു​ടെ കൃ​ത്യ​നി​ഷ്ഠ റി​ക്കാ​ർ​ഡ്. ജൂ​ൺ 23 ന് ​ആ​യി​രു​ന്നു ഇ​ത്. അ​ന്ന് ഒ​രു ട്രെ​യി​ൻ മാ​ത്ര​മാ​ണ് വൈ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.