റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​ര​ണം: സ​ർ​ക്കാ​രി​നു ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് രാ​ഹു​ൽ
Thursday, July 2, 2020 4:46 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി​ക്കു ജ​ന​ങ്ങ​ൾ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​യി​ൽ​വേ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ഡി​യാ​ണ്. സ​ർ​ക്കാ​ർ അ​തും അ​വ​രി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ​ക്കു വേ​ണ്ട​ത് എ​ടു​ത്തോ​ളൂ. പ​ക്ഷേ ഒ​ന്നോ​ർ​മി​ക്കു​ക, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഇ​തി​നു യോ​ജി​ച്ച മ​റു​പ​ടി ന​ൽ​കും- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

റെ​യി​ൽ​വേ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​കാ​ര്യ യാ​ത്രാ​വ​ണ്ടി​ക​ൾ ഓ​ടി​ക്കു​ന്ന​തി​നാ​ണു നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ക്കു​ന്ന​ത്. 35 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രാ​റാ​ണു സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി റെ​യി​ൽ​വേ ഒ​പ്പു​വ​യ്ക്കു​ക.

109 റൂ​ട്ടു​ക​ളി​ലാ​യി 151 ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​മാ​ണു മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 30,000 കോ​ടി രൂ​പ​യു​ടെ സ്വ​കാ​ര്യ​നി​ക്ഷേ​പം തേ​ടു​മെ​ന്നു റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.