ബാ​റ്റിം​ഗ് ടി​പ്പ് ഇ​ഷ്ട​പ്പെ​ട്ടി​ല്ല, ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ചു; യൂ​നി​സ് ഖാ​നെ​തി​രേ ഗ്രാ​ന്‍റ് ഫ്ള​വ​ർ
Thursday, July 2, 2020 7:36 PM IST
കൊ​ളം​ബോ: ബാ​റ്റിം​ഗ് ടി​പ്പ് പ​റ​ഞ്ഞു ന​ൽ​കി​യ​തി​നു പാ​ക്കി​സ്ഥാ​ൻ മു​ൻ നാ​യ​ക​ൻ യൂ​നി​സ് ഖാ​ൻ ത​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ചെ​ന്നു പാ​ക്കി​സ്ഥാ​ൻ മു​ൻ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നും സിം​ബാ​ബ്വെ മു​ൻ താ​ര​വു​മാ​യ ഗ്രാ​ന്‍റ് ഫ്ള​വ​ർ. സ​ഹോ​ദ​ര​ൻ ആൻഡി ഫ്ള​വ​റി​നും അ​വ​താ​ര​ക​ൻ നീ​ൽ മ​ൻ​തോ​ർ​പ്പി​നു​മൊ​പ്പം ക്രി​ക്ക​റ്റ് പോ​ഡ്കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

യൂ​നി​സ് ഖാ​നെ മെ​രു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ബ്രി​സ്ബേ​നി​ൽ ഒ​രു ടെ​സ്റ്റി​ന്‍റെ പ്ര​ഭാ​ത​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ൽ ചി​ല ബാ​റ്റിം​ഗ് ടി​പ്പു​ക​ൾ പ​റ​ഞ്ഞു​ന​ൽ​കാ​ൻ താ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഉ​പ​ദേ​ശ​ത്തോ​ട് അ​ദ്ദേ​ഹം ന​ല്ല രീ​തി​യി​ല​ല്ല പ്ര​തി​ക​രി​ച്ച​ത്. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം ഒ​രു ക​ത്തി​യെ​ടു​ത്തു ത​ന്‍റെ ക​ഴു​ത്തി​ൽ​വ​ച്ചു. മി​ക്കി ആ​ർ​ത​ർ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഇ​ട​പെ​ടേ​ണ്ടി​വ​ന്നു- ഫ്ള​വ​ർ പ​റ​ഞ്ഞു.

2014 മു​ത​ൽ 2019 വ​രെ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഗ്രാ​ൻ​ഡ് ഫ്ള​വ​ർ. നി​ല​വി​ൽ ശ്രീ​ല​ങ്ക​ൻ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ യൂ​നി​സ് ഖാ​നെ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി അ​ടു​ത്തി​ടെ നി​യ​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.