അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ പു​റ​ത്തി​റ​ങ്ങ​രു​ത്; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് കോ​ട്ട​യം
Thursday, July 2, 2020 7:49 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്തു സ​മൂ​ഹ​വ്യാ​പ​ന ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന. ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​ള​ക​ലം, മാ​സ്കി​ന്‍റെ ഉ​പ​യോ​ഗം, കൈ​ക​ളു​ടെ ശു​ചീ​ക​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ബ്രേ​ക് ദ ​ചെ​യി​ൻ കാ​ന്പ​യി​ൻ സ​ജീ​വ​മാ​യി തു​ട​രാ​ൻ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ഐ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളും ടാ​ക്സി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും കോ​വി​ഡ് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ പു​റ​ത്തു യാ​ത്ര ചെ​യ്യു​ന്ന​തും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ താ​മ​സ സ്ഥ​ല​ത്തി​ന് അ​ടു​ത്തു​ള്ള ക​ട​ക​ളി​ൽ​നി​ന്നു​ത​ന്നെ വാ​ങ്ങു​ക. ഇ​തി​നാ​യി വീ​ട്ടി​ൽ​നി​ന്ന് ഒ​ന്നി​ല​ധി​കം പേ​ർ പോ​ക​രു​ത്. ബ​ന്ധു​വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും കി​ട​പ്പു രോ​ഗി​ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പൊ​തു ച​ട​ങ്ങു​ക​ളി​ലും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

വി​ദേ​ശ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ 115 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 7206 പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.