ജോ​ക്കോ​വി​ച്ചും ഭാ​ര്യ​യും കോ​വി​ഡ് മു​ക്ത​രാ​യി
Thursday, July 2, 2020 11:07 PM IST
ബെ​ൽ​ഗ്രേ​ഡ്: ലോ​ക ഒ​ന്നാം ന​മ്പ​ർ ടെ​ന്നീ​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഭാ​ര്യ ജെ​ല​ന​യും കോ​വി​ഡ് മു​ക്ത​രാ​യി. ഇ​രു​വ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ‍​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ വ​ക്താ​വ് അ​റി​യി​ച്ചു.

സെ​ര്‍​ബി​യ​യി​ലും ക്രൊ​യേ​ഷ്യ​യി​ലു​മാ​യി ജോ​ക്കോ​വി​ച്ച് ത​ന്നെ സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ താ​ര​ത്തെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.

പി​ന്നാ​ലെ ഇ​രു​വ​രും വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​രു​ന്നു. അ​തേ​സ​മ​യം, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് മ​ത്സ​രത്തിൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.