എ​ട്ട് പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വം; ആ​ക്ര​മ​ണ​ത്തിനു പി​ന്നി​ൽ കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ
Friday, July 3, 2020 4:47 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ൽ കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യും സം​ഘ​വും. കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ അ​റു​പ​തോ​ളം കേ​സു​ക​ളു​ള്ള കു​റ്റ​വാ​ളി​യാ​ണ് വി​കാ​സ് ദു​ബൈ. പ​ല​പ്പോ​ഴാ​യി ഇ​യാ​ൾ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​പ്പോ​ഴെ​ല്ലാം ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം അ​ൻ​പ​തോ​ളം വ​യ​സ് പ്രാ​യ​മു​ള്ള വി​കാ​സ് ദു​ബൈ​യ്ക്ക് പോ​ലീ​സി​ന്‍റെ നീ​ക്കം സം​ബ​ന്ധി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് എ​ത്തു​ന്ന​തും കാ​ത്ത് ഇ​യാ​ളും സം​ഘ​വും ത​യാ​റാ​യി​രു​ന്നു. കാ​ൺ​പൂ​രി​ലെ ഇ​യാ​ളു​ടെ പ്ര​ദേ​ശ​മാ​യ ബി​ക്രു ഗ്രാമത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ സം​ഘം ത​ട​സ​പ്പെ​ടു​ത്തി.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ൾ​പ്പെ​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യാ​ണ് പോ​ലീ​സ് സം​ഘം ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ എ​ത്തി​യ​തോ​ടെ ക്രി​മിന​ൽ സം​ഘം കെ​ട്ടിട​ങ്ങ​ളു​ടെ മു​ക​ളി​ൽ​നി​ന്ന് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ചു. അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​യ​തു​കൊ​ണ്ട് പോ​ലീ​സി​ന് തി​രി​ച്ച​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​ട്ട് പോ​ലീ​സു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

1990 ൽ ​കൊ​ല​പാ​ത​ക​ക്കേ​സു​മാ​യാ​ണ് വി​കാ​സ് ദു​ബെ​യു​ടെ ക്രി​മി​ന​ൽ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ള്ള​യ​ടി​ക്ക​ൽ, ക​ലാ​പം എ​ന്നീ കു​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ചു​മ​ത്ത​പ്പെ​ട്ടു. 2001 ൽ ​കാ​ൺ​പൂ​രി​ലെ ബി​ജെ​പി നേ​താ​വി​നെ പി​ന്നാ​ലെ​യെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. 2002 ൽ ​ദു​ബെ കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു.

ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച സി​ദ്ദേ​ശ്വ​ര്‍ പാ​ണ്ഡെ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ദു​ബെ​യെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​നേ​താ​ക്ക​ളു​മാ​യും ദു​ബെ​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.