"ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ വീ​ര്യം ലോ​ക​മ​റി​ഞ്ഞു'; പ​രി​ക്കേ​റ്റ സൈ​നി​ക​ർ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന് മോ​ദി
Friday, July 3, 2020 5:52 PM IST
ലേ: ​ഗാ​ല്‍​വ​ന്‍ താ​ഴ്വ​ര​യി​ലെ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സൈ​നി​ക​രെ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും സൈ​നി​ക​രെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മാ​ണെ​ന്നും ആ​ശു​പ​ത്രി വാ​ർ​ഡി​ൽ ജ​വാ​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ വീ​ര്യം ലോ​ക​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടു. ഗാ​ൽ​വ​നി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​വ​ർ ഒ​ട്ടേ​റെ ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ ചൈ​നീ​സ് സൈ​ന്യ​ത്തി​ലെ എ​ത്ര പേ​ർ മ​രി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം പോ​ലും ചൈ​ന പു​റ​ത്തു​വി​ടാ​തി​രി​ക്കു​മ്പോ​ളാ​ണ് ല​ഡാ​ക്കി​ൽ മോ​ദി നേ​രി​ട്ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ​ത്തി​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ നി​മു​വി​ലും അ​ദ്ദേ​ഹം സൈ​നി​ക​രെ സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചി​രു​ന്നു.

രാ​ജ്യ​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ യു​ഗ​മാ​ണ്. ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഇ​ല്ലാ​താ​കു​ക​യോ പി​ന്നോ​ട്ട് പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യോ ചെ​യ്തു. ഇ​താ​ണ് ച​രി​ത്രം ന​ൽ​കു​ന്ന തെ​ളി​വെ​ന്നും മോ​ദി നി​മു​വി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന ലോ​ക​ത്തി​ലെ മ​റ്റെ​ല്ലാ​വ​രെ​ക്കാ​ളും ശ​ക്ത​വും മി​ക​ച്ച​തു​മാ​ണെ​ന്ന് നി​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും തെ​ളി​യി​ച്ചു. വീ​ര​മൃ​ത്യു​വ​രി​ച്ച 14 സൈ​നി​ക​രു​ടെ ധൈ​ര്യം എ​ല്ലാ​യി​ട​ത്തും സം​സാ​രി​ക്കും. നി​ങ്ങ​ളു​ടെ ധീ​ര​ത​യു​ടെ​യും വീ​ര്യ​ത്തി​ന്‍റേ​യും ക​ഥ​ക​ൾ രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​തി​ധ്വ​നി​ക്കു​ന്നു​ണ്ടെ​ന്നും നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.