കോ​വി​ഡ്: ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍
Saturday, July 4, 2020 2:32 AM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ​രു​ത്തി​യ ഇ​ള​വു​ക​ളെ വീ​ണ്ടും ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ബ്ബു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും തീ​യ​റ്റ​റു​ക​ളും തു​ട​ങ്ങി വ്യ​വ​സാ​യ മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങി​യ​ത് രാ​ജ്യം തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മു​ൻ​പ​ത്തേ​ത്തു​പോ​ലെ വീ​ണ്ടും ഉ​യ​ർ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.