വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ: അ​ഞ്ച് ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്രം
Saturday, July 4, 2020 4:45 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ തി​രി​കെ കൊ​ണ്ടു​വ​ന്നു​വെ​ന്ന് കേ​ന്ദ്രം. 137 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 5,03,990 പേ​രെ​യാ​ണ് തി​രി​കെ നാ​ട്ടി​ലെ​ത്തി​ച്ച​ത്.

മേ​യ് ഏ​ഴി​ന് ആ​രം​ഭി​ച്ച വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ നാ​ലാം ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 94,085 മ​ല​യാ​ളി​ക​ളെ​യാ​ണ് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

860 എ​യ​ർ ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ളും 1,256 ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളും എ​ട്ട് നാ​വി​ക ക​പ്പ​ലു​ക​ളും വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്ത​ന്‍റെ ഭാ​ഗ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.